വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന്റെ നിലവിലുള്ള ഒഴിവിലേക്ക് അഡ്ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം.
അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും, സ്വയം തയ്യാറാക്കിയ ബയോ ഡാറ്റയും സഹിതം നവംബര്‍ എട്ടിന് രാവിലെ 10ന് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.