കൊല്ലം നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ ‘ശുചിത്വ തീരം സുരക്ഷിത തീരം’ പദ്ധതിയുടെ ഭാഗമായി ശുചീകരണ യജ്ഞവും പുന്നതൈ നടീലും താന്നി ബീച്ചില്‍ നടത്തി. എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തീര സംരക്ഷണത്തോടൊപ്പം പ്രാധാന്യമർഹിക്കുന്നതാണ് ശുചിത്വവും. പ്രകൃതിയുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാൻ കുട്ടികൾ തയ്യാറായി മുന്നോട്ടുവന്നത് പ്രതീക്ഷ പകരുന്നതായി അദ്ദേഹം പറഞ്ഞു.

നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ സംഘടിപ്പിച്ച പരിപാടിയിൽ താന്നി ഗോൾഡൻ സ്റ്റാർ ക്ലബ്, പരവൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർഥികൾ, ബീച്ചിലെ ഐസ്ക്രീം കച്ചവടക്കാർ എന്നിവർ പങ്കാളികളായി. അഴീക്കൽ മുതൽ പരവൂർ വരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ്. ഐ സ്റ്റെപ്‌റ്റൊ ജോണ്‍ അധ്യക്ഷനായി. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ലീന ലോറന്‍സ്, കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ആര്‍. രാജേഷ്, എസ്. ഐ. ആര്‍.ആര്‍. രാഹുല്‍, കെ.പി. ഒ.എ സെക്രട്ടറി എം. സി പ്രശാന്തന്‍, കോസ്റ്റൽ പി.ആർ.ഒ ശ്രീകുമാർ, എന്‍.എസ്.എസ്.പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍, താന്നി ഗോള്‍ഡന്‍ സ്റ്റാര്‍ ക്ലബ് സെക്രട്ടറി വി. വിപിന്‍, ബീറ്റ് ഓഫീസര്‍ ബി. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.