എറണാകുളം: എറണാകുളം ഗവ:ലോ കോളേജില്‍ 2021 -22 അധ്യയന വര്‍ഷത്തില്‍ നിയമ വിഷയങ്ങളില്‍ നിലവിലുളള രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്കും ഭാവിയില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 11ന് രാവിലെ 11ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അസല്‍ രേഖകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.