ആലപ്പുഴ:  മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ 2021 നവംബര്‍ 13 വൈകുന്നേരം അഞ്ചിന്  കൈചുണ്ടിക്ക് സമീപം അവലൂക്കുന്ന് വായനശാലയില്‍ നടക്കും.

നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്  ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷ സൗമ്യാ രാജ്, സ്വാഗത സംഘം ചെയര്‍മാന്‍ വി.ബി. അശോകന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ്  അലിയാര്‍ എം. മാക്കിയില്‍, സെക്രട്ടറി ടി. തിലകരാജ്, നഗരസഭാ കൗണ്‍സിലര്‍ ബിജി ശങ്കര്‍, അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് സി.കെ. രതികുമാര്‍, സെക്രട്ടറി കെ.വി. ഉത്തമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.