ആലപ്പുഴ: നവീകരിച്ച ജില്ലാ സപ്ലൈ ഓഫീസിന്റെയും സ്‌നേഹ അത്താഴം പദ്ധതിയുടെയും ഉദ്ഘാടനം നാളെ (2021 നവംബര്‍ 18) ഉച്ചകഴിഞ്ഞ് 3.30ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നിര്‍വഹിക്കും. എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യാതിഥി ആയിരിക്കും.
സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യരാജ്, ജില്ലാ സപ്ലൈ ഓഫീസര്‍ ബിന എം.എസ്. എന്നിവര്‍ പങ്കെടുക്കും.