കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്റര്‍ ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ് ഉദേ്യാഗാര്‍ത്ഥികള്‍ക്കായി ജൂലൈ 31ന് രാവിലെ 9.30 മുതല്‍ തിരുവനന്തപുരം പി.എം.ജിയിലുള്ള സ്റ്റുഡന്‍സ് സെന്ററിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ടാജ്, ലീല റാവിസ്, ഉദയ സമുദ്ര, ടര്‍ട്ടില്‍ ഓണ്‍ ദ ബീച്ച്, ഹൈസിന്ത് തുടങ്ങിയ മുന്‍നിര ഹോട്ടലുകളിലെ ഗസ്റ്റ് സര്‍വീസ് അസോസിയേറ്റ്, സ്റ്റ്യുവാര്‍ഡ്‌സ്, കുക്ക്, ഹൗസ് കീപ്പിംഗ് അസോഷ്യറ്റ്, വെയിറ്റര്‍, ഫ്രണ്ട് ഓഫീസ് അസോസിയേറ്റര്‍, റെസ്റ്റോറന്റ് മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലായി നൂറിലധികം ഒഴിവിലേക്ക് നിയമനം ലഭിക്കുന്നതിന് അവസരമുണ്ട്. പ്ലേസ്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദേ്യാഗാര്‍ത്ഥികള്‍ 29ന് രാത്രി 12നു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് www.facebook.com/MCCTVM സന്ദര്‍ശിക്കുക. ഫോണ്‍ : 0471 2304577, 9159455118.
