വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബാലസൗഹൃദ മലപ്പുറം ജില്ലാ എന്ന പേരില്‍ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിപിസി ചെയര്‍പേഴ്സണുമായ എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. ബാലസൗഹൃദ മലപ്പുറം ജില്ലാ എന്ന ആശയം കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെടുത്തി ജില്ലയില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്.

ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി എന്‍.എം.മെഹറലി അധ്യക്ഷനായി. ബാലസൗഹൃദ മലപ്പുറം ജില്ല നോഡല്‍ ഓഫീസറും ജില്ലാ വനിതാ ശിശുവികസന ഓഫീസറുമായ എ. എ. ഷറഫുദ്ദീന്‍, കില അസോ.പ്രൊഫസര്‍ ഡോ. ജെ.ബി.രാജന്‍ എന്നിവര്‍ പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള ജില്ലാ പരിപ്രേക്ഷ്യം എന്ന വിഷയം അവതരിപ്പിച്ചു.

കില അസോ.പ്രൊഫസര്‍ ഡോ. പീറ്റര്‍ എ. രാജ് ബാലസൗഹൃദ ജില്ലാ ആമുഖാവതരണം നടത്തി. കില കണ്‍സള്‍ട്ടന്റ് കെ.ജി.സജീവ് ജില്ലയുടെ വിവരശേഖരണം വെബ് പോര്‍ട്ടല്‍ അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഡിപിസി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. ഫാത്തിമ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ എ. ടി. ജോസഫ്, വിവിധ ഓഫീസ് ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.