കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര എയ്ഡ്സ് ദിനചാരണത്തോട് അനുബന്ധിച്ച് തൊടുപുഴയില്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. ആരോഗ്യവകുപ്പു പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ദിനാചരണത്തോട് അനുബന്ധിച്ച് മൂലമറ്റം സെന്റ് ജോസഫ് കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ലാഷ് മൊബ് നടത്തി. വിദ്യാര്‍ഥികളും ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുത്തു. തൊടുപുഴ ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. ഉമാ ദേവി പരിപാടി ഉദ്ഘാടനം ചെയ്ത് എയ്ഡ്സ് ദിനചാരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഡിസംബര്‍ 1 എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ എയ്ഡ്സ് ദിന ബോധവത്കരണവും ഓട്ടോ എക്‌സ്‌പോയും നടത്തും.