സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര് സ്‌കില്സ് എക്സലന്സിന്റെ (KASE)ആഭിമുഖ്യത്തില് സങ്കല്പ് പദ്ധതിക്കായി സ്‌കില് ഗ്യാപ് പഠനം നടത്തുന്നതിനും നിലവിലെ ഹ്രസ്വകാല നൈപുണ്യ വികസന കോഴ്സുകളുടെ പ്രഭാവ (impact) വിലയിരുത്തുന്നതിനും യോഗ്യരായവരില് നിന്നും ടെന്ഡര് ക്ഷണിച്ചു. 2021_KASE_454853_1 ആണ് ടെന്ഡര് ഐ.ഡി. താത്പര്യമുള്ളവര്ക്ക് www.etenders.kerala.gov.in ല് ടെന്ഡര് സമര്പ്പിക്കാം.