ജില്ലയിലെ ഫറോക്ക് കോളേജ് വാഴക്കാട് റോഡില്‍ ഊര്‍ക്കടവ് ഭാഗത്ത് റോഡ് ഉപരിതലം ഇന്റര്‍ലോക്ക് ചെയ്യുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനഗതാഗതം ഡിസംബര്‍ നാല് രാത്രി 8.30 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചു. അരീക്കോട് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇടശ്ശേരിക്കടവ് പാലം വഴി തിരിഞ്ഞു, ചെറുവാടി – മാവൂര്‍ വഴിയും കോഴിക്കോട് നിന്നും അരീക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ മാവൂര്‍ ചെറുവാടി വഴി തിരിഞ്ഞും പോകേണ്ടതാണ്. ഫാറൂഖ് കോളേജ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കവണക്കല്ലു പാലം വഴി ചെറൂപ്പ മാവൂര്‍ ചെറുവാടി ഇടശ്ശേരിക്കടവ് വഴിയും, ഫാറൂഖ് കോളേജ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇടശ്ശേരിക്കടവ് പാലം വഴി തിരിഞ്ഞു ചെറുവാടി മാവൂര്‍ ചെറൂപ്പ കവണക്കല്ലു പാലം വഴിയും തിരിഞ്ഞു പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അിറയിച്ചു.
