നെഹ്റു യുവകേന്ദ്ര റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ‘ദേശ ഭക്തിയും രാഷ്ട്ര നിര്‍മാണവും’ എന്ന പ്രമേയത്തില്‍ ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നുമായി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക നിര്‍വഹിച്ചു. മത്സരത്തില്‍ മുഹമ്മദ് ഹാഷിര്‍ (അരീക്കോട് ബ്ലോക്ക്), സല്‍മാന്‍ ഫാരിസ് (മലപ്പുറം ബ്ലോക്ക്), രഞ്ജന (വണ്ടൂര്‍ ബ്ലോക്ക്) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പരിപാടിയില്‍ പി. അസ്മാബി,കെ. സുഷമ, രാം മോഹന്‍, ഡോ. മജീദ്, ഡോ. അനൂപ്, റഹീസ് ആലുങ്ങല്‍ എന്നിവര്‍ സംസാരിച്ചു.
