കൊല്ലം ജില്ലയില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര വാര്‍ഡില്‍ പ്രദീപ് കുമാര്‍ (ആര്‍. എസ്. പി.) 317 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികളായ പ്രദീപ് മോന്‍ (സ്വതന്ത്രന്‍) ഒന്‍പത്, സി. രാജീവ് (ബി.ജെ.പി) 249, കല്ലുമന ബി. രാജീവന്‍പിള്ള (സി.പി.ഐ എം ) 504 വോട്ടുകള്‍ ലഭിച്ചു.
ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാര്‍ഡിലെ തിരഞ്ഞെടുപ്പില്‍ എസ്. ആശ (ഐ. എന്‍. സി) 14 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഗോപിക രജീഷ് (ബി.ജെ.പി ) 44, സിന്ധുകല പ്രശാന്ത് (സി.പി.ഐ. എം) 411 വോട്ട് ലഭിച്ചു.
