ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ നിര്‍വഹണ ചുമതല വഹിക്കുന്ന എം.പി ലാഡ്സ് പദ്ധതി പ്രകാരം സൈഡ് വീലോടുകൂടിയ സ്കൂട്ടര്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. വാഹനത്തിന്‍റെ എണ്ണം ഒന്ന്, എന്‍ജിന്‍ 110 സി.സി, അടങ്കല്‍തുക 93900/- വാഹനത്തിന്‍റെ നികുതി, ഇന്‍ഷുറന്‍സ്, വാഹനത്തിന്‍റെ മുന്‍പിലും പുറകിലും പതിക്കേണ്ട സ്റ്റിക്കര്‍, മറ്റ് സാധനങ്ങളുടെ ചെലവ് എന്നിവ ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. ക്വട്ടേഷനുകള്‍ ഈ മാസം 16ന് വൈകീട്ട് മൂന്ന് മണിവരെ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2425377.