ആസൂത്രണ വികസന സമിതി യോഗം ചേർന്നു
കൊരട്ടി തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിൽ ആസൂത്രണ വികസന സമിതി യോഗം ചേർന്നു. ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.രോഗികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സനീഷ് കുമാർ ജോസഫ് എം എൽ എ യോഗത്തിൽ ഉന്നയിച്ചു. ത്വക്ക് രോഗാശുപത്രിയിലെ ആറ് വാർഡുകളിലെ അന്തേവാസികളുമായി കലക്ടർ നേരിട്ട് സംസാരിച്ചു. ആശുപത്രിയിലെ ചികിത്സയും മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞു. നിലവിൽ 113 അന്തേവാസികളാണ് ഇവിടെയുള്ളത്.
ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, വാർഡ് മെമ്പർ ലിജോ ജോസ്, ഡെപ്യൂട്ടി ഡി എം ഒ സതീഷ്, ആശുപത്രി സെക്രട്ടറി, ആശുപത്രി സൂപ്രണ്ട്, ആർ എം ഒ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.