പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യത പഠിതാക്കള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു
ഇനി ഡിഗ്രിയാവണം ലക്ഷ്യം. സാക്ഷരതാ പഠിതാവായ കെ.സി മിനിയ്ക്ക് ചോദ്യ പേപ്പര്‍ കൈമാറി മന്ത്രി പറഞ്ഞു. സ്വന്തമായി പേരെഴുതാനും സ്ഥലത്തിന്റെ പേര് പറയാനും മാത്രം പഠിച്ചാല്‍ പോര. പഠിച്ച് ജീവിത പാഠം പൂരിപ്പിക്കുന്ന തലത്തിലേക്ക് വളരണം. പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷകള്‍ക്കപ്പുറം ഉയര്‍ന്ന ബിരുദങ്ങളും സ്വപ്നം കാണണം. പരീക്ഷ ഏഴുതുന്ന എല്ലാവര്‍ക്കും വിജയാശംസകള്‍..
ഉയര്‍ന്ന് കേട്ട സാക്ഷരതാ ഗാനമാണ് മന്ത്രി കെ. രാധാകൃഷ്ണനെ ചെതലയം പൂവഞ്ചി കാട്ടുനായ്ക്ക കോളനിയിലേക്ക് സ്വാഗതം ചെയ്തത്. ആദിവാസി സാക്ഷതരത പദ്ധതിയുടെ ഭാഗമായുളള മികവുല്‍സവത്തില്‍ കോളനിയിലെ സാക്ഷരതാ പഠിതാക്കളെ കാണാന്‍ എത്തിയതായിരുന്നു അദ്ദേഹം. ആദിവാസി സാക്ഷരതാ പഠിതാക്കളായ 26 പേരായിരുന്നു അവിടെ പരീക്ഷ എഴുതുന്നത്.
പഴയകാല സാക്ഷരത മാസ്റ്റര്‍ ട്രെയിനറായിരുന്ന അദ്ദേഹം തന്റെ സാക്ഷരതാ പ്രചരണത്തിന്റെ അനുഭവങ്ങളും പഠിതാക്കളോട് പങ്കു വെച്ചാമ് മടങ്ങിയത്. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ്, ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ എല്‍സി പൗലോസ്, സ്റ്റന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. കെ സഹദേവന്‍, വാര്‍ഡ് കൗണ്‍സിലര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.