കപ്പാസിറ്റി ബിൽഡിംഗ് ട്രെയിനിംഗ്’ പ്രോഗ്രാം സംഘടിപ്പിച്ചു

കേന്ദ്രനൈപുണ്യ സംരംഭകത്വ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ തൃശൂരിന്റെ നേതൃത്വത്തിൽ റിസോഴ്സ് പേഴ്സൺമാർക്കായി അയ്യന്തോൾ കോസ്റ്റ്‌ ഫോർഡിൽ വച്ച് ‘കപ്പാസിറ്റി ബിൽഡിംഗ് ട്രെയിനിംഗ്’ പ്രോഗ്രാം സംഘടിപ്പിച്ചു. ജെ.എസ്.എസ്.ഡയറക്ടർ സുധ സോളമൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജയ. കെ .എസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇത്തരം പ്രവർത്തനങ്ങൾ തൃശൂർ ജില്ലയെ വനിതാ വ്യവസായ വികസന സൗഹൃദ ജില്ലയായി മാറ്റട്ടെയെന്ന് ചെയർപേഴ്സൺ ആശംസിച്ചു. അസി. വ്യവസായ വികസന ഓഫീസർ അജിത്ത്, ടി.വി. അശോക് കുമാർ(FLC Co_ ordinator), രാധ.എം നായർ(Cost ford) എന്നിവർ ക്ലാസ്സുകൾ നയിച്ചു. ജെ.എസ്. എസ്. പ്രോഗ്രാം ഓഫീസർ അമൽ ചന്ദ്രൻ .എം സി. സ്വാഗതവും എ.പി. ഒ. വിനോദ് കെ.ജി.നന്ദിയും പറഞ്ഞു.