ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലയിൽ യുദ്ധ വിധവകളെ ആദരിച്ചു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ ഡെവലപ്മെന്റ് കമീഷ്ണർ ഷിബു അബ്ദുൽ മജീദ് ഫലകം കൈമാറി. ഹവിൽദാർ വി.എസ്. വാസുദേവന്റെ ഭാര്യ രാധ വി നായർ, രാമൻ രവിയുടെ ഭാര്യ ടി.എസ്.സുമ, കെ.എം ആന്റണി സെബാസ്റ്റ്യൻ ഭാര്യ അന്ന ഡയാന ജോസഫ്, ടി. ഒ വർഗീസ് ഭാര്യ മേരി വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് കേണൽ എം.ഒ. ദാനിയേൽ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ റീത്താമ്മ വി.ജെ, അസി. ജില്ലാ സൈനിക ക്ഷേമ ഓഫീസർ സുധീർ ലാൽ ടി.സി. എന്നിവർ സംബന്ധിച്ചു.
