കൊച്ചി: വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയില്‍ എറണാകുളം ഗവ: ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും, റസ്റ്റോറന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് ഡിസംബര്‍ 21, 22 തീയതികളില്‍ ഇന്റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്റര്‍വ്യൂ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വച്ചതായി ഗവ:ഗസ്റ്റ് ഹൗസ് മാനേജര്‍ അറിയിച്ചു.
