സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിയ ദേശീയ ശില്പശാലയിൽ ജില്ലയിൽ നിന്ന് ചേലക്കര ഗ്രാമപഞ്ചായത്ത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ്റെ ആഭിമുഖ്യത്തിൽ ‘പ്രാദേശിക സുസ്ഥിര വികസന ലക്ഷ്യങ്ങള്‍’ എന്ന വിഷയത്തിൽ തിരുവനന്തപുരം അപ്പോളോ ഡൈമോറ ഹോട്ടലിലാണ് ദേശീയ ശില്പശാല നടന്നത്. ചീഫ് സെക്രട്ടറി ഡോ. വി പി ജോയി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും സഹായകരമായ രീതിയിൽ കില തയ്യാറാക്കിയ ലോക്കലൈസിംഗ് വിവരങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.

ചേലക്കര ഗ്രാമപഞ്ചായത്ത് സെമിനാറിൽ പ്രവർത്തന പരിപാടി അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം കെ പദ്മജ, വൈസ് പ്രസിഡന്റ് എച്ച് ഷെലീൽ എന്നിവർ സംസാരിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി കെ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രാദേശിക വികസനാസൂത്രണത്തിന് കൃത്യതയാർന്ന ഡാറ്റ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കില വികസിപ്പിച്ചെടുത്ത പ്രാദേശിക സൂചകങ്ങളുടെ സമുച്ചയം (ലോക്കൽ ഇൻഡിക്കേറ്റർ ഫ്രെയിംവർക്ക്) കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, എസ്ഡിജി സെൻ്റർ കോർഡിനേറ്റർ സുകന്യ എന്നിവർ അവതരിപ്പിച്ചു.ആറാം ധനകാര്യ കമ്മീഷൻ ചെയർമാൻ എസ് എം വിജയാനന്ദ്, നീതി ആയോഗ് ഉപദേശക സൻയുക്ത സമാദാർ, കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തിലെ ആർ എസ് എൻ ശർമ്മ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി അലക്സ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ് ഡയറക്ടർ ഡോ. ഹിതേഷ് വൈദ്യ, കില അസിസ്റ്റൻ്റ് ഡയറക്ടർ മാത്യൂ ആൻഡ്രൂസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. രണ്ട് ദിവസമായി നടന്ന ദേശീയ ശില്പശാലയിൽ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി എൺപതിലേറെ പ്രതിനിധികൾ പങ്കെടുത്തു.