കൊച്ചി: മാരക ലഹരിവിപത്തില്‍ നിന്നും യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ജീവിത ലഹരിയിലേക്ക് തിരിച്ച് വിടുന്നതിനായി സംസ്ഥാന എക്‌സൈസ് വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹാഫ് മാരത്തണിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് എക്‌സൈസ് കമ്മീഷണര്‍ ഋഷി രാജ് സിങ്. ഓഗസ്‌ററ് 12ന് നടക്കുന്ന ഹാഫ് മാരത്തണിന്റെ പ്രചരണാര്‍ത്ഥം മഹാരാജാസ് കോളേജില്‍ എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച വിവിധ കലാപരിപാടികള്‍ കാണാനെത്തിയതായിരുന്നു അദ്ദേഹം. മാരത്തണിലെ വിജയികള്‍ക്ക് മികച്ച പ്രതിഫലമാണ് സമ്മാനതുകയായി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങളിലാണ് സമ്മാനങ്ങള്‍ നല്‍കുന്നത്.

ജീവിതമാണ് യഥാര്‍ത്ഥ ലഹരി എന്ന മുദ്രാവാക്യവുമായി കേരള എക്‌സൈസ് വകുപ്പിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയുടെ കീഴിലാണ് മഹാരാജാസിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ ലഹരിയുടെ ദൂഷ്യവശങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ അരങ്ങേറിയത്. എക്്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സനില്‍ കുമാറിന്റെ കവിതാ ആലാപനത്തോടെയാണ് കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് സിവില്‍ എക്‌സൈസ് ഓഫീസര്‍ വി. ജയരാജിന്റെ ഓട്ടം തുള്ളലും സ്റ്റേജില്‍ അരങ്ങേറി. നേട്ടങ്ങള്‍ ഒരുപാടുള്ള കേരള നാടിനെ മദ്യത്തിന്റെ കോട്ടങ്ങള്‍ നാണം കെടുത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഓട്ടന്‍ തുള്ളല്‍. തുടര്‍ന്ന് ജൂനിയര്‍ മജീഷ്യന്‍ മാസ്റ്റര്‍ വെങ്കിടേശ് അവരതിപ്പിച്ച ഇന്ദ്രജാല പ്രകടനവും നടന്നു.
ആഗസ്റ്റ് 12ന് രാവിലെ 5.30ന് മഹാരാജാസ് കോളേജില്‍ നിന്നും ആരംഭിക്കുന്ന ലഹരിക്കെതിരെയുള്ള കൊച്ചിന്‍ മണ്‍സൂണ്‍ 2018 ഹാഫ് മാരത്തണിനോട് അനുബന്ധിച്ച് അന്നേ ദിവസം രാവിലെ 6.30ന് പതിനായിരം പേര്‍ അണി നിരക്കുന്ന ഫണ്‍ റണ്ണും ഭിന്നശേഷിക്കാര്‍ക്കായുള്ള ഹ്രസ്വദൂര ഓട്ടവും സംഘടിപ്പിക്കും. ഹാഫ് മാരത്തണില്‍ ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പുരുഷനും സ്ത്രീക്കും 50000 രൂപയാണ് സമ്മാനം. രണ്ടണ്‍ും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 30000, 20000 എന്നിങ്ങനെയാണ് സമ്മാന തുക. 35 മുതല്‍ 50 വയസ്സ് പ്രായപരിധി വിഭാഗത്തിലും 50 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിനും സമ്മാനതുക ഒന്നും രണ്ടണ്‍ും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 25000, 15000, 10000 എന്നിങ്ങനെയാണ്. എല്ലാ മത്സരവിഭാഗത്തിലും പുരുഷ സ്ത്രീ അടിസ്ഥാനത്തില്‍ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്‍ണ്ട്. ഭിന്നശേഷിക്കാരായ വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്‍ണ്ട്. സൗജന്യ രജിസ്‌ട്രേഷനായി www.vimukthimarathon.kerala.gov.in എന്ന വെബ് സൈററ് സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക് 9496081303, 9447126720, 9447458621 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.