കൊച്ചി: മട്ടാഞ്ചേരിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന മാലിന്യപ്രശ്‌നങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിതിനും ശാശ്വത പരിഹാരം കണ്‍െണ്ടത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. ഇതു സംബന്ധിച്ചുള്ള നടപടികള്‍ സ്വീകരിച്ച ശേഷം രണ്ടണ്‍ു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി കേരള ജല അതോറിറ്റി പി.എച്ച്. ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും കൊച്ചി മുനിസിപ്പല്‍ സെക്രട്ടറിക്കും കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ നിര്‍ദേശം നല്‍കി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിഫര്‍മേഷന്‍ ആന്‍ഡ് അമിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ പി എം, ഫോറം ഫോര്‍ ഫെയ്ത്ത് ആന്റ് ഫ്രറ്റേണിറ്റി ജനറല്‍ സെക്രട്ടറി ഡോ. കെ.കെ. ഉസ്മാന്‍, സണ്‍റൈസ് കൊച്ചി ജനറല്‍ സെക്രട്ടറി ഷക്കീല്‍ മുഹമ്മദ് എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
മട്ടാഞ്ചേരിയില്‍ ഓടകളിലും കാനകളിലും മാലിന്യം തള്ളിവിടുന്നത് വര്‍ഷങ്ങളായുള്ള പ്രശ്‌നമാണെന്ന് പരാതിയില്‍ പറയുന്നു. സ്ഥലപരിമിതി മൂലം പലരും കക്കൂസ് മാലിന്യങ്ങള്‍ വരെ ഓടകളിലേക്കാണ് തുറന്നു വിടുന്നത്. കൃത്യ സമയത്ത് ഓടകള്‍ വൃത്തിയാക്കാത്തതുമൂലം മാലിന്യപ്രശ്‌നം രൂക്ഷമാണ്. മഴക്കാലമായാല്‍ സ്ഥിതി കൂടുതല്‍ മോശമാകുന്നു. മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പരാതിയില്‍ പറയുന്നു.
ന്യൂനപക്ഷ വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിവിടം. അതിനാല്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കമ്മീഷനെ സമീപിക്കുകയായിരുന്നു.
പരാതി സ്വീകരിച്ച കമ്മീഷന്‍ കോര്‍പ്പറേഷന്‍ അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍ മഴക്കാല ശുചീകരണവുമായി ബന്ധപ്പെട്ട് വാര്‍ഡുതല സാനിറ്റേഷന്‍ കമ്മിറ്റി കൗണ്‍സിലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് അതത് ഡിവിഷനുകളില്‍ സ്ലാബുകള്‍ നീക്കി ചെളി വാരി വൃത്തിയാക്കുന്നുണ്ടെന്ന് കോര്‍പ്പറേഷന്‍ മറുപടി നല്‍കി. ഇതില്‍ കക്കൂസ് മാലിന്യം ഓടയിലേക്ക് തള്ളുന്നത് തടയുന്നതിനുള്ള നടപടികള്‍ സൂചിപ്പിച്ചിരുന്നില്ല. മഴക്കാലത്ത് മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
മട്ടാഞ്ചേരിയിലെ കുടിവെള്ള ക്ഷാമമായിരുന്നു മറ്റൊരു പരാതി. ഇതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ പണി കഴിപ്പിച്ച 27 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്റെ സേവനം ഉപയോഗപ്പെടുത്താനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മട്ടാഞ്ചേരി ടാങ്കില്‍ നേരിട്ട് വെള്ളമെത്തിക്കാന്‍ കരുവേലിപ്പടി മുതല്‍ കൂവപ്പാടം വരെ റൈഡര്‍ലൈന്‍ സ്ഥാപിക്കുന്ന ജോലി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് കാര്യക്ഷമമാക്കാന്‍ ജല അതോറിറ്റി പി എച്ച് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. വെസ്റ്റ് കൊച്ചി വാട്ടര്‍ സപ്ലൈ ഓഗ് മെന്റേഷന്‍ സ്‌കീം പ്രകാരം മട്ടാഞ്ചേരി പുതിയ റോഡിലാണ് ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്.
ആലുവ ഗസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ 20 പരാതികള്‍ പരിഗണിച്ചു. ആ റെണ്ണം ഉത്തരവു പറയാന്‍ മാറ്റിവച്ചു. അടുത്ത അദാലത്ത് ആഗസ്റ്റ് 12 ന് ആലുവ ഗസ്റ്റ് ഹൗസില്‍ നടക്കും.