‘ആഘോഷത്തോടൊപ്പം ആരോഗ്യം’ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഔഷധി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കിടയിൽ വിതരണം ചെയ്യുന്ന ഔഷധി മരുന്നുകൾ ഉൾപ്പെടുന്ന ഗിഫ്റ്റ് ബോക്‌സിന്റെ വിതരണോദ്ഘാടനം 22ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് അനക്‌സ്-II ലെ ലയം ഹാളിൽ നടക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആരോഗ്യ, വനിത, ശിശുവികസന മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയായിരിക്കും. ഔഷധിയുടെ 2022 ലെ ബിസിനസ് ഓർഗനൈസർ വി.കെ പ്രശാന്ത് എം.എൽ.എ പ്രകാശനം ചെയ്യും. മേയർ ആര്യാ രാജേന്ദ്രൻ, ആരോഗ്യ കുടുംബക്ഷേമ- ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ. എൻ. ഖൊബ്രഗഡെ എന്നിവർ സന്നിഹിതരായിരിക്കും.
