പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിലവിലെ ഭരണസമിതിയുടെ ഒന്നാം വാര്‍ഷിക ദിനത്തിന്റെ ഭാഗമായി വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിംന സന്തോഷ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥാപനമായ മൂത്തകുന്നം സി.എച്ച്.സി യില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഫിസിയോ തെറാപ്പി സെന്ററും, ഐപി വാര്‍ഡും പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് സനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബബിത ദിലീപ്കുമാര്‍, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് വി എസ് സന്തോഷ് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗാന അനൂപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എ. എസ് അനില്‍കുമാര്‍, മറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുമാരി സജ്‌ന സൈമണ്‍, നിതാ സ്റ്റാലിന്‍, കമലാ സദാനന്ദന്‍, ജെന്‍സി തോമസ്, എ കെ മുരളീധരന്‍, വടക്കേക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന രത്‌നന്‍, ദേശീയ ആരോഗ്യ ദൗത്യം എറണാകുളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജിത്ത് ജോണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ശോഭ, ജനറല് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍. ശ്രീകുമാര്‍ കെ.ബി, പി.ആര്‍.ഒ രാജേഷ് എന്നിവര്‍ സംസാരിച്ചു.