ഗോശ്രീ ഒന്നാം പാലത്തിലും അപ്രോച്ച് റോഡിലും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മൂന്നു ദിവസം ഗതാഗത നിയന്ത്രണമുണ്ടാകും. ക്രിസ്മസിന് മുമ്പ് പാലവും റോഡും പൂർണ തോതിൽ ഗതാഗത സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള നിർമാണം രാത്രിയിലാണ് നടത്തുന്നതെങ്കിലും പകൽ സമയത്തും ഭാഗികമായ നിയന്ത്രണം വേണ്ടി വരും.

മഴ മൂലം അറ്റകുറ്റപണി നീണ്ടു പോയതിനാൽ കുഴികൾ അടക്കുന്ന ജോലിയാണ് ഇതുവരെ നടന്നത്. മഴ മാറിയ സാഹചര്യത്തിൽ പൂർണ തോതിലുള്ള ടാറിംഗും ടൈലിംഗ് വർക്കും ആരംഭിച്ചിട്ടുണ്ട്. സാഹചര്യം മനസിലാക്കി ഗതാഗത നിയന്ത്രണത്തോട് സഹകരിക്കണമെന്ന് ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) അഭ്യർത്ഥിച്ചു.