ഗോശ്രീ ഒന്നാം പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണി പൂർത്തിയാക്കേണ്ടതിനാൽ ഡിസംബർ 26 ഞായറാഴ്ച മുതൽ 28 ചൊവ്വാഴ്ച്ച വരെ ദിവസവും രാത്രി ഒൻപത് മണി മുതൽ രാവിലെ ഏഴ് മണി വരെ ഗതാഗതം മറ്റ് റോഡുകളിലൂടെ തിരിച്ചു വിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ഹൈക്കോടതി ഭാഗത്തു നിന്നും വൈപ്പിനിലേക്കും തിരിച്ചും സഞ്ചരിക്കേണ്ട വാഹനങ്ങൾ എബ്രഹാം മാടമാക്കൽ റോഡ് – ചാത്യാത്ത് – വടുതല – ചിറ്റൂർ പാലം – ഷാപ്പുംപടി കവല – ആസ്റ്റർ മെഡിസിറ്റി – കണ്ടെയ്നർ ടെർമിനൽ റോഡ് – മൂലമ്പിള്ളി – മുളവുകാട് – ബോൾഗാട്ടി ജംഗ്ഷൻ റൂട്ടിലൂടെ പോകാവുന്നതാണ്.
ഭാരവാഹനങ്ങൾക്ക് ഇടപ്പള്ളി ജംഗ്ഷനിലെത്തി ദേശീയപാത 66ലൂടെ ചേരാനല്ലൂർ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കണ്ടെയ്നൽ ടെർമിനൽ റോഡിലൂടെ ബോൾഗാട്ടി ജംഗ്ഷനിലേക്കും തിരിച്ചും പോകാവുന്നതാണ്.