ഞാറക്കൽ അക്വാ ടൂറിസം സെന്ററിൽ എത്തുന്നവർക്ക് ഇനി വാട്ടർ സൈക്കിൾ സവാരിയും. മത്സ്യഫെഡിന്റെ ഞാറക്കൽ അക്വാടൂറിസം സെന്റററിൽ പുതുവത്സര സമ്മാനമായാണ് വാട്ടർസൈക്കിൾ അവതരിപ്പിക്കുന്നത്.

എഫ്. ടു- ഫൺ ആന്റ് ഫിറ്റ്നസ് സൂപ്പർ മോഡൽ വാട്ടർ സൈക്കിളുകളാണ് സെന്ററിൽ ഉപയോഗിക്കുന്നത്. . ഫൈബർഗ്ലാസ്സിൽ നിർമ്മിച്ചിരിക്കുന്ന വാട്ടർ സൈക്കിളിന്റെ ഭാരം വഹിക്കാനുള്ള ശേഷി 150 കി.ഗ്രാം ആണ്

ഉല്ലാസവും ഒപ്പം ആരോഗ്യവും എന്ന ആശയത്തിലാണ് വാട്ടർ സൈക്കിൾ നിർമ്മിച്ചിരിക്കുന്നത്

സ്പോർട്സ് ഉപകരണങ്ങൾ നിർമ്മിക്കുന്ന വൈപ്പിൻ കര നിവാസിയായ ആന്റണി .എം.ഈശ യാണ് സൈക്കിളിന്റെ നിർമ്മാതാവ്.

28 ന് പകൽ 12 ന് വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണൻ വാട്ടർ സൈക്കിൾ ഫ്ലാഗ് ഓഫ് ചെയ്യും. മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫാമിൽ വച്ച് നടക്കുന്ന ചടങ്ങിൽ മത്സ്യഫെഡ് ഭരണസമിതി അംഗം കെ സി രാജീവ് അധ്യക്ഷത വഹിക്കും.ചടങ്ങിൽ വാട്ടർ സൈക്കിൾ നിർമ്മാതാവായ ആന്റണിയെയും ,വാട്ടർ സൈക്കിൾ നിർമ്മാണത്തിന് സാങ്കേതിക ഉപദേശങ്ങൾ നൽകിയ സിഫ്ട് പ്രിൻസിപ്പൽ സയന്റിസ്റ്റ് ആൻഡ് നേവൽ ആർക്കിടെക്ട് ഡോ.ബൈജുവിനെയും ആദരിക്കും.