വിവിധ മേഖലകളില്‍ വ്യത്യസ്ത വികസന പദ്ധതികള്‍ തയ്യാറാക്കുകയും അതു നടപ്പിലാക്കാനും കഴിഞ്ഞ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകയാണന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.

കോവിഡും പ്രളയവും അതിജീവിച്ചു ജനോപകാര വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം കേരളത്തിനു മാതൃകയാണ്. കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളിലും ചികിത്സ ഒരുക്കുന്നതിലും ജില്ല പഞ്ചായത്ത് നടത്തിയ ഇടപെടല്‍ പ്രശംസനീയമാണന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എം.ജെ ജോമി, കെ.ജി ഡോണോ മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ മനോജ് മൂത്തേടന്‍, എന്‍.കെ അനില്‍കുമാര്‍, കെ.കെ ദാനി, പി എം നാസര്‍, കെ.വി രവീന്ദ്രന്‍, സനിതാ റഹിം, റഷീദാ സലിം, ഷാരോണ്‍ പനക്കല്‍, റൈജ അമീര്‍, മുളന്തുരുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായര്‍, എക്‌സികുട്ടിവ് എഞ്ചിനിയര്‍ ടി.എന്‍ മിനി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിച്ചു.

വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റാണിക്കുട്ടി ജോര്‍ജ്, ഡി.എം.ഒ ഡോ.വി.ജയശ്രീ, സെക്രട്ടറി ജോബി തോമസ്, എക്സി. എഞ്ചിനീയര്‍ പി.ആര്‍ ശ്രീലത, എന്നിവര്‍ പങ്കെടുത്തു.