പോർട്ടലിന്റെ പുതുക്കിയ സംവിധാനം നിലവിൽ വന്നു

കാക്കനാട്: വ്യവസായ സംരംഭകർക്ക് അംഗീകാര പത്രം നൽകുന്ന ഓൺലൈൻ പോർട്ടൽ കെ – സ്വിഫ്റ്റിന്റെ പുതുക്കിയ സംവിധാനം നിലവിൽ വന്നു. കളമശ്ശേരി കീഡ് ഓഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് പുതുക്കിയ കെ – സ്വിഫ്റ്റ് പോർട്ടലിന്റെ ലോഞ്ചിംഗ് നിർവഹിച്ചു.

സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭങ്ങൾ എന്ന വിഭാഗത്തിന്റെ നിർവ്വചനപ്രകാരമുള്ള നിക്ഷേപ പരിധി 10 കോടിയിൽ നിന്നും 50 കോടി ആയി ഉയർത്തിയതിനെ തുടർന്നാണ് പോർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയത്. നേരത്തെ 10 കോടിയിൽ താഴെ മുതൽ മുടക്കു വരുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പു വിഭാഗത്തിൽ പെടാത്തതുമായ സംരംഭങ്ങൾക്കാണ് കെ-സ്വിഫ്റ്റ് വഴി അംഗീകാര പത്രം നൽകിയിരുന്നത്. ഏകദേശം 15,600 ൽ കൂടുതൽ സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങൾ പോർട്ടൽ വഴി അംഗീകാര പത്രം നേടിയിട്ടുണ്ട്. 3000 കോടിയലധകം നിക്ഷേപവും കേരളത്തിൽ ഇതുവഴി ലഭിച്ചു. വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു. പി എബ്രഹാം, കെ.എസ്.ഐ.ഡി.സി എ.ജി.എം വർഗീസ് മാലക്കാരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു