അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വിവി പാറ്റുകളുടെയും പ്രാഥമികതല പരിശീലനം നിര്‍വഹിക്കുന്നതിന് സംസ്ഥാനത്തെ 14 ജില്ലാ കളക്ടര്‍മാര്‍ക്കും ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കും പരിശീലനം നല്‍കുന്നതിന്റെ ഭാഗമായുള്ള ഏകദിന ശില്പശാല തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്നു.
രണ്ടു സെഷനുകളിലായി നടന്ന ശില്പശാലയില്‍ വോട്ടിംഗ് മെഷീന്റെയും വിവി പാറ്റിന്റെയും പ്രവര്‍ത്തനവും മറ്റു സാങ്കേതിക കാര്യങ്ങളും ചര്‍ച്ച ചെയ്തു. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ കളക്ടര്‍മാര്‍, ഉപ തെരഞ്ഞെടുപ്പ് വരണാധികാരികള്‍, ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു.