ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ജീവിക-2022 ശനിയും ഞായറും(ജനുവരി 8, 9) നടക്കും. തൃക്കാക്കര ഭാരത് മാതാ കോളേജില്‍ നടക്കുന്ന ജോബ് ഫെയര്‍ ശനി രാവിലെ 10 ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.പി. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ വികസന കമീഷ്ണര്‍ എ.ഷിബു, കെയ്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അനിത ഏല്യാസ് എന്നിവര്‍ പങ്കെടുക്കും.
54 സ്ഥാപനങ്ങളാണ് ഫെയറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2300 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 6918 അപേക്ഷകരില്‍ നിന്നും 4984 ഉദ്യോഗാര്‍ത്ഥികളെ മേളയിലേക്കു തിരഞ്ഞെടുത്തു. ഉദ്യോഗാര്‍ത്ഥികള്‍ അറിയിപ്പിലുള്ള നിശ്ചിത സമയത്തു തന്നെ കമ്പനി പ്രതിനിധികള്‍ക്കു മുമ്പില്‍ ഹാജരായി അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തിലാണ് മേള സംഘടിപ്പിക്കുന്നത്.