കേരള ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതി-1991 പ്രകാരം ക്ഷേമനിധി അടക്കുന്ന തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള 2021-22 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സെന്‍ട്രല്‍ സ്‌കൂളുകളില്‍ 8, 9, 10 ക്ലാസുകളില്‍ പഠിച്ച് വാര്‍ഷിക പരീക്ഷയില്‍ 60% ല്‍ കുറയാതെ മാര്‍ക്കും നേടിയ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്.

അപേക്ഷാഫോറവും വിശദവിവരങ്ങളും എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 31 വരെ സ്വകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: 0484-240632