കുട്ടികൾക്കുള്ള രോഗ പ്രതിരോധ വാക്സിൻ രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു ലക്ഷം ഡോസ് പോളിയോ വൈറസ് പ്രതിരോധ വാക്സിൻ (ഐ.പി.വി.), ഒരു ലക്ഷം ഡോസ് ന്യൂമോണിയയ്ക്കെതിരെയുള്ള ന്യൂമോകോക്കൽ കോൻജുഗേറ്റ് വാക്സിൻ (പി.വി.സി.), 1.40 ലക്ഷം ഡോസ് റോട്ടാ വൈറസ് വാക്സിൻ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് എത്രയും വേഗം വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നതാണ്. ഈ വാക്സിനുകളെല്ലാം ലഭ്യമാക്കുന്നത് കേന്ദ്ര സർക്കാരാണ്. നേരത്തെ തന്നെ വാക്സിൻ ആവശ്യമുള്ള കാര്യം കേന്ദ്ര സർക്കാരിനെ ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചിരുന്നു.