കടമക്കുടി/വരാപ്പുഴ: കടമക്കുടി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നിർമ്മിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 24 ലക്ഷം രൂപ ചെലവിലാണ് സ്റ്റേജ് നിർമ്മിച്ചത്.

ആസ്‌പിൻവാൾ കമ്പനിയുടെ സഹായത്തോടെ ജില്ല പഞ്ചായത്ത് പദ്ധതിയിൽ തന്നെ സ്‌കൂളിലെ ലൈബ്രറി ഡിജിറ്റലൈസും ചെയ്‌തു. ഡിജിറ്റൽ ലൈബ്രറി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് ഉദ്ഘാടനം ചെയ്‌തു. കടമക്കുടി പഞ്ചായത്ത് പ്രസിഡണ്ട് മേരി വിൻസെൻറ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഹണി ജി അലക്‌സാണ്ടർ മുഖ്യ പ്രഭാഷണവും ഹെഡ്‌മിസ്ട്രസ് ഷർമ്മിള ടോമി ആമുഖ പ്രഭാഷണവും നടത്തി.

ലൈബ്രറി മോഡേണൈസേഷൻ പദ്ധതി മേധാവി വി എസ് രവികുമാർ പദ്ധതി വിശദീകരിച്ചു. മെമെന്റോ വിതരണം വിദ്യാർത്ഥികൾ നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മനു ശങ്കർ, ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ജെയ്‌നി സെബാസ്റ്റ്യൻ, വാർഡ് അംഗങ്ങളായ വി എ ബെഞ്ചമിൻ, വി കെ പ്രബിൻ, ഡയനീഷ്യസ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം സോണ ജയരാജ്, പ്രിൻസിപ്പൽമാരായ കെ ആർ സുരേഷ്, ഡി ദീപക്, പിടിഎ പ്രസിഡന്റ് വി വി വിബിൻ നീന നായർ, ബി പ്രവീൺ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോക്യാപ്‌ഷൻ

കടമക്കുടി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവഹിക്കുന്നു.