പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷനിലൂടെ നടത്തുന്ന പത്താംതരം ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുതിര്‍ന്ന പഠിതാവായ കെ.പി അലിയാര്‍ക്ക് അപേക്ഷ ഫോറം നല്‍കി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ ജോമി അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാരോണ്‍ പനയ്ക്കല്‍, എം.ജി ഷൈനി, തുടങ്ങിയവര്‍ പങ്കെടുത്തു.