കേരള സാമൂഹ്യ സുരക്ഷ മിഷന്റെ സമാശ്വാസം പദ്ധതി ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന വൃക്ക രോഗികളായ ഡയലിസിസ് ചെയ്യുന്നവരും വൃക്ക/ കരൾ മാറ്റിവയ്ക്കലിന് വിധേയരായവരും ഹീമോഫീലിയ രോഗബാധിതരും അരിവാൾ രോഗികളുമായ കുടിശ്ശിക ധനസഹായം ലഭിക്കേണ്ടവരും 2018 മുതൽ ഈ ധനസഹായത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും അവരുടെ ആധാർ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്ബുക്ക്, ബി.പി.എൽ റേഷൻകാർഡ്, ആധാർ എന്നിവയുടെ വ്യക്തമായ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മേൽവിലാസം ഉൾപ്പെടെയുള്ള ലൈഫ് സർട്ടിഫിക്കറ്റ്, ഗുണഭോക്താവിന്റെ ഫോൺ നമ്പർ എന്നിവ kssmsamaswasam@gmail.com എന്ന മെയിൽ ഐ.ഡിയിലോ, നേരിട്ടോ, തപാൽ മുഖേനയോ ഫെബ്രുവരി 28ന് മുൻപായി ലഭ്യമാക്കണം. ഇതു ലഭ്യമാക്കിയാൽ മാത്രമേ ധനസഹായം ഈ സാമ്പത്തിക വർഷം അനുവദിക്കാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0471-2341200.