കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ചാലക്കുടി പരിയാരം വില്ലേജില്‍ മണലായി ചേലിപ്പറമ്പില്‍ ഷാജുവിനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചാലക്കുടി താലൂക്ക് മംഗലം കോളനിയിലും തൃത്താപ്പിള്ളിയിലും വീടുകളില്‍ വെള്ളം കയറി. അതിരപ്പിള്ളി കാടാര്‍ കോളനിയില്‍ മാധവന്‍ മൂപ്പന്‍്റെ വീട് മഴയില്‍ തകര്‍ന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
