തിരുവനന്തപൂരം വികാസ് ഭവൻ കോംപ്ലക്‌സിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന വ്യവസായ വാണിജ്യ ഡയറക്ടറുടെ കാര്യാലയത്തിലെ ഉപയോഗശൂന്യമായ ഫർണിച്ചർ ലേലം മാർച്ച് 30ന് രാവിലെ 11.30 ന് നടക്കും. ലേലത്തിൽ പങ്കെടുക്കുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, വ്യവസായ വാണിജ്യ ഡയറക്ടറുടെ കാര്യാലയം, മൂന്നാം നില, വികാസ് ഭവൻ കോംപ്ലക്‌സ്, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന പേരിൽ മാറാവുന്ന 400 രൂപയുടെ ബാങ്ക് ഡിഡി നിരതദ്രവ്യമായി ക്വട്ടേഷനോടൊപ്പം ഉള്ളടക്കം ചെയ്യണം. ലേലം കൊള്ളുന്ന ആൾ അന്നേ ദിവസം തന്നെ ലേലത്തുകയും നിയമാനുസരണമുള്ള മറ്റ് നികുതികളും (18 ശതമാനം ജി.എസ്.റ്റി. ഉൾപ്പെടെ) ട്രഷറിയിൽ അടച്ച് അസൽ ചെല്ലാൻ രസീത് ഹാജരാക്കണം. അല്ലെങ്കിൽ നിരതദ്രവ്യം കണ്ടുകെട്ടി പുനർലേലം നടത്തും.വ്യവസായ വകുപ്പിൽ നിലവിലുള്ള എല്ലാ ലേല വ്യവസ്ഥകളും ഈ ലേലത്തിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2302722, 9497568994; ഇ-മെയിൽ: industriesdirectorate @gmail.com