ഉമ്പായിയുടെ വീട് മന്ത്രി സന്ദര്‍ശിച്ചു
കൊച്ചി: അന്തരിച്ച ഗസല്‍ ഗായകന്‍ ഉമ്പായിയുടെ വീട് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ സന്ദര്‍ശിച്ചു. ഉമ്പായിയുടെ ഫോര്‍ട്ടുകൊച്ചി കൂവപ്പാടം ശാന്തിനഗര്‍ കോളനിയിലെ ഉമ്പായീസ് ഗസല്‍ എന്ന വസിതിയിലാണ് മന്ത്രി എത്തിയത്. വീട്ടില്‍ എത്തി അര മണിക്കൂറോളം ചെലവഴിച്ച് കുടുംബത്തെ ആശ്വസിപ്പിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
ഉമ്പായിയുടെ കുടുംബത്തിന്  സര്‍ക്കാര്‍ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. സാംസ്‌കാരിക ക്ഷേമനിധി ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കുടുംബത്തിന്  സാമ്പത്തിക സഹായവും  അനുവദിക്കും.
കെ.ജെ. മാക്‌സി എംഎല്‍എ, പൊതു പ്രവര്‍ത്തകരായ കെ.എം റിയാദ്,   എം.എ താഹ എന്നിവര്‍ പങ്കെടുത്തു.