പ്രമുഖ ചിത്രകാരി ബിന്ദി രാജഗോപാലിന്റെ ചിത്രപ്രദര്‍ശനം എം.ജി റോഡ് മെട്രോ സ്റ്റേഷനില്‍ കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. മൈ മദര്‍ ലാന്‍ഡ് എന്ന തീം ആസ്പദമാക്കി അക്രലിക്കിലുള്ള പെയിന്റിംഗുകളുടെ പ്രദര്‍ശനമാണ് എം.ജി റോഡ് സ്റ്റേഷനില്‍ ഏപ്രില്‍ 30 വരെ ഒരുക്കിയിരിക്കുന്നത്. കണ്ടൽ കാടുകൾക്ക് മനുഷ്യ ആവാസ വ്യവസ്ഥയിലും ജീവിതത്തിലും ഉള്ള പ്രാധാന്യത്തെ ആവിഷ്കരിക്കുന്ന ചിത്രങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജലവും ചെടികളും മണ്ണും മനുഷ്യനും തമ്മിലുള്ള അദേദ്യമായ ബന്ധമാണ് 18 ചിത്രങ്ങളിലൂടെ ആവിഷ്കരിക്കുന്നത്. കണ്ടൽ കാടുകൾ ഉള്ളതു കൊണ്ട് മാത്രം ഭൂമിയിൽ നിലനിൽക്കുന്ന ജീവികളുടെ ഉൾ തുടിപ്പുകളും അവയ്ക്ക് മനുഷ്യരുമായുള്ള തീ വ്ര ബന്ധവും മിഴിവോടെ ചിത്രീകരിച്ചിരിക്കുന്നു
കൊറിയന്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് മ്യൂസിയം, ഇന്ത്യന്‍ ആര്‍ട് ഫെയര്‍, ഫ്‌ളോറന്‍സ് ബിനാലെ, കൊച്ചി ബിനാലെ തുടങ്ങിയ നിരവധിയിടങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുള്ള ബിന്ദി രാജഗോപാല്‍ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നവേഷന്‍സില്‍ പ്രഫസറാണ്. ചിത്രരചനാ രംഗത്ത് 25 വർഷത്തെ അനുഭവ സമ്പത്തുള്ള ബിന്ദി സംസ്ഥാന, ദേശീയ അവാർഡുകളും നേടിയിട്ടുണ്ട്.
ഫോട്ടോ: എം.ജി റോഡ് മെട്രോ സ്റ്റേഷനില്‍ പ്രമുഖ ചിത്രകാരി ബിന്ദി രാജഗോപാലിന്റെ ചിത്രപ്രദര്‍ശനം കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യുന്നു.