വയനാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം മീഡിയം എല്‍.പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയുടെ അവസാന ഘട്ട ഇന്റര്‍വ്യൂ എപ്രില്‍ 20, 21, 22, 27 തിയതികളില്‍ ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും , ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കേറ്റുകളും സഹിതം നിശ്ചിത തീയതിയില്‍ ഹാജരാക്കണം.
