പട്ടികവർഗ വികസന വകുപ്പിനു കീഴിൽ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തിപ്പിക്കുന്നതിനായി നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിൽ 300 വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കുന്നതിന് അനുയോജ്യവും സുരക്ഷിതവുമായ കെട്ടിടം വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ളവരിൽ നിന്നു പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസൽ ജൂൺ എട്ടിനു വൈകിട്ടു നാലിനു മുമ്പ് ഡയറക്ടർ, ഡയറക്ടറേറ്റ്, പട്ടികവർഗ വികസന വകുപ്പ്, വികാസ്ഭവൻ 4-ാം നില, വികാസ്ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ലഭിക്കണം. ടോൾ ഫ്രീ നമ്പർ: 18004252312, 0471-2303229. പ്രോജക്ട് ഓഫീസ്, നെടുമങ്ങാട്: 0472-2812557.
