സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ മാതൃ-പിതൃ ശേഖരത്തിൽപ്പെട്ട കോഴികളെ ജൂൺ 18 മുതൽ വിൽപ്പന നടത്തും. സ്റ്റോക്ക് തീരുന്നതുവരെ ദിവസവും രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം നാല് മണി വരെ വിൽപ്പനയുണ്ടാകുമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 0471-2478585, 9495000914.