കുട്ടനാടും അപ്പർകുട്ടനാട് മേഖലകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം നേവിയുടെ സഹായം തേടിയതായി ജില്ലാ കളക്ടർ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നാൽപ്പത് പേരെ ജില്ലയിൽ വിന്യസിപ്പിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. മുട്ടാർ, മങ്കൊമ്പ് എന്നിവിടങ്ങളിൽനിന്ന് വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കുന്നുണ്ട്. കൈനകരി നോർത്ത് , സൗത്ത് വില്ലേജുകളിലെ ജനങ്ങളെ വെള്ളം കയറിയ ഭാഗങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നതിന് രണ്ടു ഹൗസ് ബോട്ടുകൾ ഏർപ്പാടാക്കി.