മഴക്കെടുതിയില്‍ ജില്ലയിലെ വിവിധ താലൂക്കുകളിലായി 93 ദുരിതാശ്വസ ക്യാമ്പുകളില്‍ മൊത്തം 8369 പേരാണുള്ളത്. പാലക്കാട് താലൂക്കിലെ 13 കാംപുകളിലായി 1866 , മണ്ണാര്‍ക്കാട് 14 ക്യാമ്പുകളില്‍ 1293 , ചിറ്റൂരില്‍ 13 ക്യാമ്പുകളില്‍ 651 , പട്ടാമ്പിയില്‍ നാല് ക്യാമ്പുകളില്‍ 348 , ആലത്തൂര്‍ 38 ക്യാമ്പുകളില്‍ 3471,  ഒറ്റപ്പാലത്ത് 11 ദുരിതാശ്വാസ ക്യാമ്പുകളില്‍ 740 പേരുമാണ് ഉള്ളത്. ജില്ലയില്‍ നിലവില്‍ 85 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നത് . ഇതുവരെ കഞ്ചിക്കോട് അപ്‌നാഘറില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പു 80 ഓളം കുടുംബങ്ങളില്‍ നിന്ന് 685 പേരാണ് താമസിക്കുന്നത്. ക്യാമ്പുകളിലുള്ളവര്‍ക്ക് ഭക്ഷണം-കുടിവെള്ളം-വസ്ത്രം-വൈദ്യ-മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു.