കേരളത്തിലെയും ലക്ഷദ്വീപിലെയും ഭിന്നശേഷിക്കാരുടെ സമഗ്രമായ പുനരധിവാസ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം (നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റിലി ഏബിൾഡ്) പാരാലിമ്പിക്‌സ് മത്സരങ്ങൾക്കുള്ള പരിശീലനത്തിനായി താത്പര്യമുള്ള വ്യക്തികളെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് ആറിന് സെലക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്‌പോർട്‌സ് അസോസിയേഷൻ ഫോർ ഡിഫറന്റിലി ഏബിൾ ഓഫ് കേരളയുടെ സഹകരണത്തോടെ നാലാഞ്ചിറയിലെ സെന്ററിലാണ് സെലക്ഷൻ ക്യാമ്പ് നടത്തുന്നത്.അംഗപരിമിതർ (Locomotor Disability), സെറിബ്രൽ പൾസി (Cerebral Palsy) കാഴ്ച വൈകല്യം (Visual impairment), പഠന വൈകല്യം എന്നീ വിഭാഗത്തിൽപ്പെട്ട തിരുവനന്തപുരം ജില്ലയിലുള്ള വ്യക്തികൾക്ക് (പ്രായം 15 വയസ് മുതൽ 28 വയസ് വരെ) പങ്കെടുക്കാം. അത്‌ലറ്റിക്‌സ്, പവർ ലിഫ്റ്റിങ്, ബാഡ്മിന്റൻ, നീന്തൽ, ഷൂട്ടിങ്, അമ്പെയ്ത്ത്, വീൽ ചെയർ – ബാസ്‌കറ്റ് ബാൾ, വീൽ ചെയർ – വോളിബോൾ എന്നിവയിലാണ് പരിശീലനം. താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യുന്നതിനായി നേരിട്ടോ/ ഇ-മെയിൽ/ഫോൺ മുഖേനയോ ബന്ധപ്പെടണം. ഫോൺ: 0471 2530371, 8590516669.