ആലപ്പുഴ: കുട്ടനാട്, ചമ്പക്കുളം, കൈനകരി, മുട്ടാർ, രാമങ്കരി, തലവടി, പുളിങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടിലായവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കുന്നതിന് നൂറോളം ബോട്ടുകൾ ഉപയോഗിച്ചു. ഉച്ചയോടെ വെളിയനാട് ബോട്ട് അടിയന്തിരമായി ആവശ്യപ്പെട്ടതിനെത്തുടർന്ന് രണ്ട് ബോട്ടുകൾ എത്തിച്ചു. പാണ്ടനാട്, എടനാട് എന്നിവിടങ്ങളിൽ കാലാവസ്ഥ മോശമാണെങ്കിലും എയർലിഫ്റ്റിങിന് ശ്രമിച്ചുവരുകയാണ്. മങ്കൊമ്പ് ,വെളിയനാട്, പുളിങ്കുന്ന്, കാവാലം, രാമങ്കരി, എടത്വ എന്നിവിടങ്ങളിലേക്ക് ഹൗസ് ബോട്ടുകൾ, ശിക്കാര, സ്പീഡ് ബോട്ട് എന്നിവ അയച്ചു. ബോട്ടുകൾ നിശ്ചിത സ്ഥലങ്ങളിൽ എത്തി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്. ബോട്ടിൽ ജെട്ടിയിലെത്തുന്നവരെ കെ.എസ്.ആർ.ടി.സി ബസ്സിൽ സുരക്ഷിത സ്ഥാനങ്ങലിലേക്ക് മാറ്റി. ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഭക്ഷണപ്പൊതികൾ എത്തിക്കാനാണ് ശ്രമിക്കുന്നത്.
