കൂരാച്ചുണ്ട് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ സന്ദർശിച്ചു. കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങളെ ദുരന്ത സാധ്യത മേഖല എന്ന നിലയിൽ കക്കയം ഗവ.എൽ.പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. കരിയാത്തുംപാറ മീൻമുട്ടി ഭാഗത്തെ 12 കുടുംബങ്ങളെയും കരിയാത്തുംപാറ സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
വാർഡ് മെമ്പർ ഡാർലി എബ്രാഹം, ജനപ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
