പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ക്രഷ് പട്ടം പി.എസ്.സി. ഓഫീസിൽ

 

‘തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച നടക്കും. പട്ടം പി.എസ്.സി ഓഫീസിൽ രാവിലെ 11ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി പി.എസ്.സി. ഓഫീസിൽ സജ്ജമാക്കിയ ആദ്യ ക്രഷിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.