കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. രാവിലെ 8 മുതലാണ് ചടങ്ങുകള്‍ തുടങ്ങുക. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടത്തുക. ചടങ്ങിലെക്കെത്തുന്നവരെ തെര്‍മല്‍ സ്‌ക്കാനര്‍ പരിശോധനയ്ക്കും വിധേയമാക്കും. സ്വതന്ത്ര്യദിന പരേഡില്‍ 24 പ്ലാറ്റൂണുകള്‍ അണിനിരക്കും. സാംസ്‌ക്കാരിക പരിപാടികളും അവതരിപ്പിക്കും.