ആലപ്പുഴ: 68-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ (എന്‍.ടി.ബി.ആര്‍) ഓഫീസ് ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, അംഗങ്ങളായ എസ്.എം. ഇഖ്ബാല്‍, ജോണി മുക്കം, റെജി ജോബ്, പി.എ. ഷെരീഫ്, കെ.ജി. വിനോദ്, പി.ഡി. സുധി, ഹാരിസ് രാജ, എ. ഉനൈസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.